കോഴിക്കോട് : മലപ്പുറം ജില്ലയിലെ പൂക്കിപ്പറമ്പിൽ പൊതുയോഗത്തിൽ പങ്കെടുത്തതിന്റെ പേരിൽ സമസ്ത ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് എക്‌സിക്യൂട്ടീവ് മെമ്പറും സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ അൽഖാസിമി, സിദ്ദീഖ് ഫൈസി വാളക്കുളം, ശൈഖ് അലി മുസ്‌ല്യാർ ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ കേസെടുത്ത തിരൂരങ്ങാടി പൊലീസ് നടപടിയിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോർഡ് നിർവാഹക സമിതി യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയത്തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.ടി. അബ്ദുല്ല മുസ്ല്യാർ സ്വാഗതം പറഞ്ഞു. കെ. ആലിക്കുട്ടി മുസ്ല്യാർ, പി.പി. ഉമ്മർ, കൊയ്യോട് കെ.ടി. ഹംസ മുസ്‌ല്യാർ, കെ. ഉമ്മർ ഫൈസി മുക്കം, എ.വി. അബ്ദുറഹ്മാൻ മുസ്‌ല്യാർ, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, ഡോ.എൻ.എ.എം. അബ്ദുൽ ഖാദർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എം.പി.എം. ശരീഫ് കുരിക്കൾ, എം.സി. മായിൻ ഹാജി, കെ.എം. അബ്ദുല്ല കൊട്ടപ്പുറം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മായിൽകുഞ്ഞുഹാജി മാന്നാർ, എൻ. സഈദ് മുസ്‌ല്യാർ വിഴിഞ്ഞം, കൊടക് അബ്ദുറഹ്മാൻ മുസ്ല്യാർ സംസാരിച്ചു. ജനറൽ മാനേജർ കെ. മോയിൻകുട്ടി നന്ദി പറഞ്ഞു.