കോഴിക്കോട് : കേരള പ്രീമിയൽ ലീഗിൽ എഫ്.സി അരീക്കോട് - ഐഫ പട്ടാമ്പി മത്സരം സമനിലയിലായി. കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ വൈകീട്ട് നടന്ന കളിയിൽ ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. എഫ്.സി അരീക്കോടിനായി തൊക്‌ചോം ബെക്കാം സിംഗ്(43), നെപ്പോളിയാൻ മൊയ്‌രാംഗ്തം(45+3) എന്നിവർ വലകുലുക്കി. ഐഫയ്ക്കായി മുഹമ്മദ് ആസിഫ്(21), എ റൂബൻ(90+6) ഗോൾ നേടി. ഐഫയുടെ റൂബനാണ് കളിയിലെ താരം.