img20220109
ഔഷധോദ്യാന നവീകരണം ദയാൻ കെ. അരുൺ രാമച്ചത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

തിരുവമ്പാടി: ആവാസ് വിദ്യാർത്ഥി വേദിയുടെ നേതൃത്വത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഔഷധോദ്യാനം വിപുലീകരിച്ചു.

രാമച്ചം, കിരിയാത്ത, ആടലോടകം, ചെറൂള, ആര്യവേപ്പ്, നെല്ലി, മുറികൂട്ടി, ചിറ്റരത്ത, പൂവരശ്, നാരകം, അണലിവേഗം, വാതക്കൊല്ലി, തഴുതാമ, ആനച്ചുവടി, മന്ദാരം എന്നീ ഔഷധച്ചെടികളാണ് നട്ടത്. രണ്ടു വർഷമായി പരിപാലിക്കുന്ന ഔഷധ സസ്യങ്ങൾക്ക് തടമെടുത്ത് വളവുമിട്ടു.

ഗോവ ഫിലിം ഫെസ്റ്റിവലിലെ ബാലതാര അവാർഡ് ജേതാവ് ദയാൻ കെ. അരുൺ രാമച്ചതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. അനാമിക ബിജു അദ്ധ്യക്ഷനായിരുന്നു. ഡോ.കെ.നിഖില, ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, സ്റ്റാഫ് നഴ്സുമാരായ അനിത കുര്യാക്കോസ്, കെ.വരദശ്രീ, ആർ.ആർ.ടി.മെമ്പർ പി.സി.അഷറഫ്, ഫാത്തിമ ഫഹ്‌മി, നന്ദന കൃഷ്ണൻ, ഫഹ്സിൻ അഹമ്മദ്, അനുദീപ് ബിജു തുടങ്ങിയവർ സംബന്ധിച്ചു.