കോഴിക്കോട്: ജില്ലയിൽ 561 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 549 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഏഴ് പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ അഞ്ച് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 4,337 പേരെ പരിശോധനക്ക് വിധേയരാക്കി. 249 പേർ കൂടി രോഗമുക്തരായി. 13.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 4,661 പേരാണ് ചികിത്സയിലുള്ളത്. 4,495 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.