kunnamangalam-news
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കു​ന്ദ​മം​ഗ​ലം​:​ ​ഒ​ള​വ​ണ്ണ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ​അ​നു​വ​ദി​ച്ച​ ​കേ​ര​ഗ്രാ​മം​ ​പ​ദ്ധ​തി​യ്ക്ക് ​തു​ട​ക്ക​മാ​യി.​ ​പി.​ടി.​എ​ ​റ​ഹീം​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.
ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​അ​താ​ത് ​പ്ര​ദേ​ശ​ത്തി​ന് ​അ​നു​യോ​ജ്യ​മാ​യ​ ​തെ​ങ്ങു​കൃ​ഷി​ ​പ​രി​പാ​ല​ത്തി​നു​ള്ള​ ​വി​വി​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​രോ​ഗം​ ​ബാ​ധി​ച്ച​തും​ ​കാ​യ്ഫ​ലം​ ​കു​റ​ഞ്ഞ​തും​ ​പ്രാ​യാ​ധി​ക്യ​മു​ള്ള​തു​മാ​യ​ ​തെ​ങ്ങു​ക​ൾ​ ​മു​റി​ച്ചു​മാ​റ്റി​ ​പ​ക​രം​ ​ഗു​ണ​മേ​ന്മ​യു​ള്ള​ ​തൈ​ക​ൾ​ ​വെ​ച്ചു​പി​ടി​പ്പി​ക്കു​ക,​ ​സ​ബ്‌​സി​ഡി​ ​നി​ര​ക്കി​ൽ​ ​കു​മ്മാ​യം,​ ​ജൈ​വ​വ​ളം,​ ​രാ​സ​വ​ളം,​ ​കീ​ട​നാ​ശി​നി​ ​എ​ന്നി​വ​ ​ക​ർ​ഷ​ക​ർ​ക്ക് ​ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ന​ട​പ്പാ​ക്കു​ക. ഒ​ള​വ​ണ്ണ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​ശാ​രു​തി​ ​അ​ദ്ധ്യ​ക്ഷ​യാ​യി​രു​ന്നു.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ര​വീ​ന്ദ്ര​ൻ​ ​പ​റ​ശ്ശേ​രി​ ​പ​മ്പ് ​സെ​റ്റ് ​വി​ത​ര​ണ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​പ്രി​ൻ​സി​പ്പ​ൽ​ ​കൃ​ഷി​ ​ഓ​ഫീ​സ​ർ​ ​ശ​ശി​ ​പൊ​ന്ന​റ​ ​പ​ദ്ധ​തി​ ​വി​ശ​ദീ​ക​രി​ച്ചു.​ ​എ​ൻ.​ജ​യ​പ്ര​ശാ​ന്ത്,​ ​എം.​സി​ന്ധു,​ ​കൃ​ഷി​ ​അ​സി.​ ​ഡ​യ​റ​ക്ട​ർ​ ​അ​നി​ത​ ​പാ​ലാ​രി,​ ​മ​നോ​ജ് ​പാ​ല​ത്തൊ​ടി,​ ​ഇ.​ര​മേ​ശ​ൻ,​ ​എ​ൻ.​മു​ര​ളീ​ധ​ര​ൻ,​ ​എം.​പി.​എം.​ബ​ഷീ​ർ,​ ​വി.​ ​ബാ​ല​ൻ​കു​ട്ടി,​ ​രാ​മ​ദാ​സ് ​മ​ന​ക്ക​ൽ,​ ​പി.​അ​ബ്ദു​ൽ​ ​അ​സീ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​നീ​തു​ച​ന്ദ്ര​ ​സ്വാ​ഗ​ത​വും​ ​കേ​ര​ഗ്രാ​മം​ ​പ്ര​സി​ഡ​ന്റ് ​സി.​പി.​പ്ര​ദീ​പ് ​കു​മാ​ർ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.