തലപ്പുഴ: വയനാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എം.എസ്.എഫ്, കെ.എസ്.യു മുന്നണി 15 സീറ്റിൽ 9 സീറ്റുകളും നേടി. ചെയർമാൻ: പി.എസ്.ശ്യാം സുന്ദർ, ജന:സെക്രട്ടറി: പി.എസ്.ബർണാഡ്, മാഗസിൻ എഡിറ്റർ: മുഹമ്മദ് നിഹാൽ, ആർട്സ് ക്ലബ് സെക്രട്ടറി: കെ.പി.അഫ്താർ, യു.യു.സി: എബിൻ ഷാജി. വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികൾ: അഫ്റ മുസ്തഫ, വി.എസ്.സൗരവ്, ശ്രുതി സുരേന്ദ്രൻ, ഫർഹ ജാഫർ.