train

കോഴിക്കോട്: മഡ്ഗാവ് - എറണാകുളം ജംഗ്ഷൻ - മഡ്ഗാവ് പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിൻ 16 മുതൽ വീണ്ടും ഓടിത്തുടങ്ങും. മഡ്ഗാവ് - എറണാകുളം ട്രെയിൻ ഞായാറാഴ്ചകളിൽ രാത്രി 7.30ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.30 ന് എറണാകുളത്ത് എത്തും. എറണാകുളം - മഡ്ഗാവ് ട്രെയിൻ തിങ്കളാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.55ന് ഗോവയിൽ എത്തും. കാർവാർ, ഭട്‌കൽ, ഉഡുപ്പി, മംഗലാപുരം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാവും. അത്യാധുനിക 22 എൽ.എച്ച്.ബി കോച്ചുകളുമായാണ് സർവിസ്.