
പയ്യോളി: കെ.പി.സി.സി യുടെ ആഹ്വാനമനുസരിച്ച് കോൺഗ്രസ് നൂറ്റി മുപ്പത്തി ഏഴാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി യുടെ 137 രൂപ ചലഞ്ചിന്റെ പയ്യോളി ബ്ലോക്ക് തല ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരനിൽ നിന്ന് ഡി.സി.സി സെക്രട്ടറി മഠത്തിൽ നാണു ഫണ്ട് സ്വീകരിച്ചു നിർവഹിച്ചു. ചടങ്ങിൽ പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പടന്നയിൽ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. പുത്തുക്കാട്ട് രാമകൃഷ്ണൻ, പി ബാലകൃഷ്ണൻ, മുജേഷ് ശാസ്ത്രി, രൂപേഷ് കൂടത്തിൽ, പി.എം ഹരിദാസൻ, കാളിയേരി മൊയ്തു, പപ്പൻ മൂടാടി, കണിയാങ്കണ്ടി രാധാകൃഷ്ണൻ, ആർ.ടി ജാഫർ, കാര്യാട്ട് ഗോപാലൻ, അഡ്വ. സമീർ ബാബു, സി.കെ ഷഹനാസ്, ചാലിൽ സുരേന്ദ്രൻ, തൈക്കണ്ടി കരുണാകരൻ, എകരത്ത് കുഞ്ഞിക്കണാരൻ, ആയഞ്ചേരി സുരേന്ദ്രൻ, കുറുമണ്ണിൽ രവീന്ദ്രൻ, കെ.പി രാമകൃഷണൻ തുടങ്ങിയർ പ്രസംഗിച്ചു.