കൽപ്പറ്റ: കൽപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. പുതിയ സ്റ്റാന്റ് പരിസരത്ത് വെച്ച് മാർച്ച് പൊലീസ് തടഞ്ഞു. ടി.സിദ്ദിഖ് എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. പി.പി.ആലി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന വൈസ്പ്രസിഡന്റ് ജഷീർ പള്ളിവയൽ, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഷംസാദ് മരക്കാർ, പി.കെ.അബ്ദുറഹ്മാൻ, എബിന് മുട്ടപ്പള്ളി, ഗിരീഷ് കൽപ്പറ്റ, അഗസ്റ്റ്യൻ പുൽപ്പള്ളി, ഹർഷൽ കോന്നാടൻ, എസ്.മണി, കെ.കെ.രാജേന്ദ്രൻ, അരുൺദേവ്, ആൽഫിൻ, ഡിന്റോജോസ്, സാലി റാട്ടക്കൊല്ലി എന്നിവർ സംസാരിച്ചു.