കൽപ്പറ്റ: ജില്ലയിൽ നടത്തുന്ന വിവിധ കലാ, സാംസ്‌കാരിക, സാമൂഹ്യ പൊതു പരിപാടികൾ, വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് അനുമതി ലഭിക്കുന്നതിനായി ഇനി മുതൽ https://covid19jagratha.kerala.nic.in/ പോർട്ടലിലെ Festrival/ Events മെനു വഴി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

വെബ്‌സൈറ്റിലെ ഈ മെനുവിൽ രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന അനുമതി പത്രത്തിന്റെ അടിസ്ഥാനത്തിൽ പരിപാടികൾ നടത്താമെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗ തീരുമാനം. വെബ്‌സൈറ്റ് മുഖേനയല്ലാതെ പൊതു പരിപാടികൾക്ക് ഇനി മുതൽ കളക്ടറേറ്റിൽ നിന്ന് പ്രത്യേകമായി അനുമതി നൽകില്ല.

ഒമിക്രോൺ പശ്ചാത്തലത്തിൽ പൊതു പരിപാടികൾ കഴിവതും ഒഴിവാക്കേണ്ടതും സർക്കാർ പരിപാടികൾ കഴിയുന്നതും ഓൺലൈനായി നടത്തേണ്ടതുമാണ്. അത്യാവശ്യ പരിപാടികൾ നടത്തുന്നതിന് മുമ്പ് പരിപാടി സംബന്ധിച്ച വിവരം ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതും അനുവദിക്കപ്പെട്ട ആളുകൾ മാത്രമെ പങ്കെടുക്കുന്നുള്ളു എന്ന് ഉറപ്പു വരത്തേണ്ടതുമാണ്. വെബ്‌സൈറ്റിലെ വിവരം പരിശോധിച്ച് ബന്ധപ്പെട്ട സ്റ്റേഷൻ പരിധിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പരിശോധന നടത്തുകയും കൊവിഡ് പ്രോട്ടോകോൾ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.