കോഴിക്കോട്: മലബാർ സമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലബാർ ഹിസ്റ്ററി കോൺഗ്രസ് സമാപന സമ്മേളനം 16 ന് മലപ്പുറത്ത് നടക്കും. വൈകിട്ട് നാലിന് കുന്നുമ്മൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി സ്മാരക ടൗൺ ഹാളിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും.
എസ്.കെ.എസ്.എസ്.എഫ് ഒരു വർഷമായി നടത്തിവന്ന പരിപാടികളുടെ സമാപനം കൂടിയാണിത്. 40 പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും.