
പേരാമ്പ്ര: കിണറ്റിൽ അകപ്പെട്ട പശുക്കിടാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. വിളയാട്ടൂരിലെ കളത്തിൽ ഗോപാലന്റെ വീട്ടിലെ കിണറ്റിൽ വീണ പതിനൊന്ന് ദിവസം പ്രായമുള്ള പശുക്കിടാവിനെ പേരാമ്പ്ര ഫയർ ആൻഡ് റസ്ക്യൂ ജീവനക്കാർ രക്ഷപ്പെടുത്തി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ.ഭക്തവത്സലന്റെ നേത്രത്വത്തിൽ കെ.സുനിൽ, എൻ.എം ലതിഷ്, പി.ആർ സോജു, എസ്.കെ സുധീഷ്, എ.എം രാജീവൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരായ എം.വി സുനിൽകുമാർ, ഒ.രാജീവൻ, ഒ.എം വിനോദൻ, ഓടയിൽ മൊയ്തീൻ തുടങ്ങിവർ ആവശ്യമായ സഹായങ്ങളുമായി ഒപ്പം ചേർന്നു.