കോഴിക്കോട്: ജില്ലാതല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും വ്യാപനം മൂലമുണ്ടായേക്കാവുന്ന സാഹചര്യങ്ങൾ കാര്യക്ഷമമായി നേരിടുന്നതിനുള്ള ആസൂത്രണങ്ങൾക്കുമായി ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് തലവന്മാരുടെയും ആർ.ആർ.ടി പ്രതിനിധികളുടെയും യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്.

ആശുപത്രി സജ്ജീകരണങ്ങൾ, ബെഡുകളുടെ എണ്ണം, ഓക്‌സിജൻ ലഭ്യത, എഫ്.എൽ.ടി.സികൾ, മനുഷ്യ വിഭവശേഷി തുടങ്ങിയവ വിലയിരുത്തുകയും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ തീരുമാനിക്കുകയും ചെയ്തു. സബ് കളക്ടർ വി.ചെൽസസിനി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഉമ്മർ ഫാറൂഖ് വി, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ.രാജേന്ദ്രൻ മറ്റു വകുപ്പ് തലവൻമാർ എന്നിവർ പങ്കെടുത്തു.