വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിൽ അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്തിൽ 113 പേർ ഉൾപ്പെട്ട പട്ടികയ്ക്ക് പഞ്ചായത്ത് ഭരണ സമിതി അംഗീകാരം നൽകി. പട്ടിക പഞ്ചായത്ത് നോട്ടീസ് ബോർഡിലും വാർഡ് മെമ്പർമാരുടെ കൈവശവും ഉണ്ട്. പട്ടിക സംബന്ധിച്ച് പരാതികൾ 14 ന് നടക്കുന്ന വാർഡ് ഗ്രാമസഭകളിൽ ഉന്നയിക്കാവുന്നതാണ്. ഗ്രാമസഭകളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന പരാതി തീർപ്പാക്കിയ ശേഷം പഞ്ചായത്ത് ഭരണ സമിതി യോഗംചേർന്ന് അതിദദ്രരുടെ പഞ്ചായത്ത്തല അന്തിമ പട്ടിക അംഗീകരിച്ച് പ്രസിദ്ധീകരിക്കുന്നതാണ്. പട്ടിക പഞ്ചായത്ത് വെബ് സൈറ്റിലും പരിശോധിക്കാം. പട്ടികയിൽ പരാതികൾ ഉണ്ടെങ്കിൽ പഞ്ചായത്ത് നോഡൽ ഓഫീസറായ അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകണം.