1

കൊയിലാണ്ടി: ഇടുക്കിയിൽ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ പേരിൽ നാട്ടിൽ കലാപം അഴിച്ചു വിടാനുള്ള സി.പി.എം ശ്രമം അവസാനിപ്പിക്കണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ധീരജിന്റെ വിലാപയാത്ര കടന്നുപോയതിനു പിന്നാലെ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും വളരെ ആസൂത്രിതവും വ്യാപകവുമായ അക്രമങ്ങളാണ് അരങ്ങേറിയത്. പൊലീസ് നോക്കി നില്ക്കെയാണ് ബ്ലോക്ക് കോൺഗ്രസ് ഓഫീസ് എറിഞ്ഞു തകർത്തതും ഓഫീസ് കോമ്പൗണ്ടിൽ സ്ഥാപിച്ച കൊടിമരം തകർത്തതും. കോൺഗ്രസ് ഓഫീസ് തകർത്തതിലും കൊടിമരങ്ങളും ബോർഡുകളും നശിപ്പിച്ചതിലും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യു. രാജീവൻ ഉദ്ഘാടനം ചെയ്തു. വി.വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.പി.രത്നവല്ലി, വി.ടി. സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, ടി.പി.കൃഷ്ണൻ, കെ.പി.പ്രഭാകരൻ, കെ.പി.വിനോദ് കുമാർ, മനോജ് പയറ്റുവളപ്പിൽ, പി.ടി. ഉമേന്ദ്രൻ, ടി.കെ.ഗോപാലൻ, കെ.വി.റീന, ടി.മോഹനൻ, എൻ.മുരളീധരൻ, കെ.പി.നിഷാദ്, നടേരി ഭാസ്കരൻ എന്നിവർ സംസാരിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ നടന്ന പ്രകടനത്തിന് അജയ് ബോസ്, ജറിൽ ബോസ്.സി.ടി, പി.പി. നാണി, ഷീബ അരിക്കൽ, ടി.പി. ശൈലജ, പി.കെ. പുരുഷോത്തമൻ, വി.കെ. വത്സരാജ്, കെ. ഉണ്ണികൃഷ്ണൻ, റാഷിദ് മുത്താമ്പി എന്നിവർ നേതൃത്വം നല്കി. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺ കുമാർ, എം.കെ.രാഘവൻ എം.പി എന്നിവർ ഓഫീസ് സന്ദർശിച്ചു.