കോഴിക്കോട്: ലയണസ് ക്ലബ് ഇന്റർനാഷണലിന്റെ സർവീസ് വരാഘോഷത്തോട് അനുബന്ധിച്ചു ട്രോമകെയറുമായി സഹകരിച്ച് ഏകദിന ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. നടക്കാവ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കോഴിക്കോടിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പൊലീസ് ക്ലബിൽ വച്ച് ബേസിക് ലൈഫ് സപ്പോർട്ട്, ഫസ്റ്റ് എയ്ഡ്, റോഡ് സുരക്ഷ, നേതൃത്വപാടവം എന്നി വിഷയങ്ങളിൽ പരിശീലനം നൽകി. ഡോ. ലോകേശൻ നായർ, മോട്ടോർ വാഹനവകുപ്പ് ഇൻസ്‌പെക്ടർ അജിൽ കുമാർ, ഹേമപാലൻ എന്നിവർ നേതൃത്വം നൽകി. ലയൻസ് സർവീസ് വീക്ക് ചെയർമാൻ ലയൺ സെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ ലയൺ ഐപ്പ് തോമസ് മുഖ്യാതിഥി ആയിരുന്നു. സമാപന ചടങ്ങിൽ ലയൺ എ. ജെ. മാത്യു ഐഡി കാർഡ് വിതരണം നടത്തി. ലയൺക്ലബ് സെക്രട്ടറി കെ. രാജഗോപാൽ, ശ്രീഷ് കുമാർ എന്നിവർ സംസാരിച്ചു.