1

കോഴിക്കോട്: മെഡിക്കൽ കോളേജ് പി.എം.എസ്.എസ്.വെെ ബ്ലോക്കിലെ അപകടകരമായ തേനീച്ചക്കൂട് നീക്കം ചെയ്തു. സാർജന്റ് പി. താഹിറിന്റെ നേതൃത്വത്തിൽ ട്രോമാ കെയർ വളണ്ടിയർമാരാണ് ഇന്നലെ രാത്രിയോടെ കൂട് നീക്കം ചെയ്തത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രശ്നം സൃഷ്ടിച്ച കൂട് അതി സാഹസികമായാണ് നീക്കിയത്.

ആശുപത്രിയുടെ മുകളിലത്തെ നിലയിലുള്ള 2 കൂടുകൾ നെറ്റ് ഉപയോഗിച്ച് മുറിച്ചു മാറ്രുകയായിരുന്നു. ട്രോമ കെയർ വളണ്ടിയർമാരായ മഠത്തിൽ അസീസ്, നാണിയത്ത് പരീക്കുട്ടി എന്നിവർ പങ്കെടുത്തു.