
കുന്ദമംഗലം: കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ പുരപ്പുറ സൗരോർജ്ജ പദ്ധതിയിലെ ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്സിഡി സ്‌കീം പദ്ധതി കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്തു. പടനിലം ജംഷീറിന്റെ വീട്ടിലെ മേൽക്കൂരയിൽ സ്ഥാപിച്ച 5 കിലോവാട്ട് സോളാർ നിലയമാണ് അഡ്വ.പിടിഎ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ സൗരോർജ്ജ വൈദ്യുതി ഉത്പാദന ശേഷി 1000 മെഗാവാട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി നടപ്പാക്കി വരുന്ന പദ്ധതിയാണ് സൗര. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ ഇലക്ട്രിക്കൽ ഡിവിഷൻ കോഴിക്കോട് ഷാജി സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇലക്ട്രിക്കൽ സർക്കിൾ കോഴിക്കോട് പി.ചന്ദ്രബാബു, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, പ്രീതി യു.സി, ഷബ്ന റഷീദ്, ബുഷ്ര യു.സി, അസി.എക്സിക്യൂട്ടീവ് എൻജിനീയർ പ്രസാദ് കുട്ടൻ എന്നിവർ പ്രസംഗിച്ചു.