കൽപ്പറ്റ: ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ നഗരസഭ അനുവദിച്ച 10 ലക്ഷം രൂപയുടെ മരുന്നു വിതരണം മുനിസിപ്പൽ ചെയർമാൻ കെയംതൊടി മുജീബ് നിർവ്വഹിച്ചു. ചടങ്ങിൽ കെ.അജിത, ജൈന ജോയി, ആയിഷ പള്ളിയാൽ, സാജിത, റൈഹാനത്ത്, പി.കുഞ്ഞുട്ടി എന്നിവർ സംസാരിച്ചു. ഗഫൂർ താനേരി സ്വാഗതവും ഇബ്രാഹിം അറക്കൽ നന്ദിയും പറഞ്ഞു. എം.എസ്.പി. മനോജ് അദ്ധ്യക്ഷത വഹിച്ചു.

ഫോട്ടോ :
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നഗരസഭ 10 ലക്ഷം രൂപയുടെ മരുന്ന് വിതരണം മുനിസിപ്പൽ ചെയർമാൻ കെയംതൊടി മുജീബ് നിർവ്വഹിക്കുന്നു