കോഴിക്കോട്: കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആസ്ഥാനമന്ദിരത്തിന്റെ തുടർനിർമ്മാണത്തിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വാഗ്ദാനം ചെയ്ത 50 ലക്ഷം രൂപ കൈമാറി.
ചേംബർ ഭവനിലെ ചടങ്ങിൽ എം.എ യൂസഫലിയ്ക്കായി സെക്രട്ടറി ഇ.എ.ഹാരീസ്, ലുലു ഗ്രൂപ്പ് കോഴിക്കോട് റീജിനൽ ഡയറക്ടർ പി.പക്കർ കോയ, പ്രോജക്ട് മാനേജർ അബീദ് അബ്ദുൾ ഹമീദ് എന്നിവർ ചേർന്ന് കാലിക്കറ്റ് ചേംബർ പ്രസിഡന്റ് സുബൈർ കൊളക്കാടന് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ചേംബറിന്റെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കവെയാണ് തുടർനിർമ്മാണത്തിന് 50 ലക്ഷം രൂപ നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചത്. ചേംബർ സെക്രട്ടറി രാജേഷ് കുഞ്ഞപ്പൻ, വൈസ് പ്രസിഡന്റ് പി.എ ആസിഫ്, ട്രഷറർ നാസർ എം.കെ, ഡോ.കെ. മൊയ്തു, കെട്ടിടനിർമ്മാണ കമ്മിറ്റി ചെയർമാൻ എം.മുസമ്മിൽ, കൺവീനർ ടി.പി അഹമ്മദ് കോയ, പി.ടി ഉമ്മർ കോയ, അർഷാദ് ആദിരാജ, നിയുക്ത പ്രസിഡന്റ് റാഫി പി.ദേവസ്സി, നിയുക്ത സെക്രട്ടറി എ.പി അബ്ദുള്ളക്കുട്ടി, നിയുക്ത ട്രഷറർ ബോബിഷ് കുന്നത്ത്, ഹാഷിം കടാക്കലകം എന്നിവർ സംബന്ധിച്ചു.