1

കോഴിക്കോട്: ജില്ലയിൽ ശ്രദ്ധേയമായതും നിരവധി ടൂർണമെന്റ് മത്സരങ്ങളും കോച്ചിംഗ് ക്യാമ്പുകളും നടക്കുന്നതുമായ കാരക്കുറ്റിയിലെ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്ന് ഡി.വൈ.എഫ്.ഐ കൊടിയത്തൂർ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ കൊടിയത്തൂർ മേഖലാ സമ്മേളനം, സഖാവ് പി ബിജു നഗറിൽ കാരക്കുറ്റിയിൽ വച്ച് നടന്നു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അനസ് താളത്തിലിൽ അദ്ധ്യക്ഷത വഹിച്ചു. പ്രജീഷ് എ.കെ രക്തസാക്ഷി പ്രമേയവും, ശാമിൽ കെ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി അഖിൽ കണ്ണാംപറമ്പ് പ്രവർത്തന റിപ്പോർട്ടും, ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ദീപു പ്രേംനാഥ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇ. അരുൺ, തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, ജാഫർ ശരീഫ്, റെനിൽരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി, അഖിൽ കണ്ണാം പറമ്പിൽ (സെക്രട്ടറി) അനസ് താളത്തിൽ (പ്രസിഡന്റ് ) .അയ്യൂബ് ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

സഖാവ് കെ.കെ സി മുഹമ്മദ് നഗറിൽ നടന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐയുടെ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. അനസ് താളത്തിൽ അദിധ്യക്ഷത വഹിച്ചു. അരുൺ ഇ, ഗിരീഷ് കാരക്കുറ്റി എന്നിവർ സംസാരിച്ചു. അഖിൽ കണ്ണാം പറമ്പിൽ സ്വാഗതവും അയ്യൂബ് നന്ദിയും പറഞ്ഞു.