കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 244 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 71 പേർ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.12 ആണ്.

നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 217 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്ന് വന്ന 12 പേർക്കും ഇതര സംസ്ഥാനത്തിൽ നിന്നെത്തിയ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 137020 ആയി. 134910 പേർ രോഗമുക്തരായി. നിലവിൽ 1110 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1072 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

756 കൊവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1446 പേർ ഉൾപ്പെടെ ആകെ 9986 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 1384 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.