1

കോഴിക്കോട്; കൊവി‌ഡിനെ തുരത്താൻ ബ്രേക്ക് ദ ചെയിനിലൂടെ സജ്ജമാക്കിയ കെെ കഴുകൽ സംവിധാനം തിരിച്ചടിയാകുന്നു.

മാനാഞ്ചിറ എൽ.ഐ.സിയ്ക്ക് മുന്നിൽ ഒരുക്കിയ കെെ കഴുകൽ സംവിധാനം അശ്രദ്ധയോടെ ഉപയോഗിക്കുന്നതിനാൽ വെള്ളം പാഴാകുകയാണ്. കെെ കഴുകിയതിന് ശേഷം പെെപ്പ് പൂട്ടാതെയാണ് പലരും പോകുന്നത്. ഇതോടെ ദീർഘ നേരം പെെപ്പിൽ നിന്ന് വെള്ളം പോകുകയാണ്. അടുത്ത ആൾ വരുമ്പോഴും ഇതുത്തന്നെ അവസ്ഥ. കെെ കഴുകാൻ വരുന്നവരോട് പെെപ്പ് പൂട്ടണമെന്ന് മുന്നറിയിപ്പ് കൊടുത്താലും ഗൗനിക്കുന്നില്ലെന്നാണ് എൽ.ഐ.സി സെക്യൂരിറ്റി ജീവനക്കാർ പറയുന്നത്. വഴിയാത്രക്കാരും കണ്ട മട്ടില്ലാതെ നടക്കും. ഇതു മൂലം ദിവസവും പല സമയങ്ങളിൽ ഇവിടെ വന്ന് പെെപ്പ് പൂട്ടേണ്ട സാഹചര്യമാണ് സെക്. പലയിടങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. സ്വയം രക്ഷയ്ക്കൊപ്പം വെള്ളം പാഴാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ജനങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ.

നഗരത്തിന്റെ പല ഭാഗങ്ങളിലും കെെ കഴുകൽ സംവിധാനം ഒരുക്കിയിട്ടുണ്ടങ്കിലും പലതും ഉപയോഗിക്കാതെ പൊടി പിടിച്ച് കിടക്കുന്ന അവസ്ഥയുമുണ്ട്.