മേപ്പാടി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത ചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കൂടുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചതായി ഡി എം വിംസ് അതികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, യൂറോളജി, ന്യൂറോളജി, ഗാസ്‌ട്രോ എന്ററോളജി, ഗാസ്‌ട്രോ സർജറി തുടങ്ങിയവയിലും മറ്റെല്ലാ ജനറൽ വിഭാഗങ്ങളിലും എബി കാസ്പ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന ഏക ആശുപത്രിയാണ് ഡിഎം വിംസ്.
മരുന്നുകൾ, മറ്റവശ്യ വസ്തുക്കൾ, പരിശോധനകൾ, ഡോക്ടർ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകൾ, ഐസിയു ചാർജ്, ഇംപ്ലാന്റ് ചാർജുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പദ്ധതി.
പത്രസമ്മേളനത്തിൽ ഡീൻ ഡോ. ഗോപകുമാരൻ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഒബിജി വിഭാഗം മേധാവി ഡോ. എലിസബത്, കാർഡിയോളജിസ്റ്റ് ഡോ. സന്തോഷ് നാരായണൻ, യൂറോളജി വിഭാഗം മേധാവി ഡോ. മഹേഷ്, ഓർത്തോപീഡിക്സ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ.റെനീഷ്, അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്‌ട്രേഷൻ) സൂപ്പി കല്ലൻങ്കോടൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8111881178, 8111881234.