surendran

കോഴിക്കോട്: റിപ്പബ്ലിക്ദിന പരേ‍ഡിൽ നിന്ന് ശ്രീനാരായണ ഗുരുദേവന്റെ ഫ്ളോട്ട് ഒഴിവാക്കിയെന്നത് നട്ടാൽ മുളയ്ക്കാത്ത നുണയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

ഒട്ടും നിലവാരമില്ലാത്തതിനാലാണ് കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിന്റെ ഫ്ളോട്ടിന് റിപ്പബ്ലിക്ദിന പരേഡിൽ ഇടം കിട്ടാത്തത്. ഗുരുദേവനെ അപമാനിച്ചവരാണ് ഇപ്പോൾ ഗുരുദേവന്റെ വക്താക്കളാവുന്നത്. ഗുരുവിനെ ഏറ്റവും കൂടുതൽ ആക്ഷേപിച്ചവരാണ് ഇടതുപക്ഷം. ഗുരുദേവ ദർശനം ലോകം മുഴുവൻ പ്രചരിപ്പിച്ച നരേന്ദ്ര മോദി സർക്കാരാണ് രാജ്യം ഭരിക്കുന്നതതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

സി.പി.എം ഇപ്പോൾ പരസ്യമായി ചൈനീസ് ചാരപ്പണി ചെയ്യുകയാണ്. ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സി.പി.എം ചൈനക്കൊപ്പം നിൽക്കുന്നത് ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. തുടർച്ചയായി സ്വീകരിച്ചുവരുന്ന രാജ്യദ്രോഹ നിലപാടിന്റെ ഭാഗമാണ് പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയുടെ ഇന്ത്യാവിരുദ്ധ പരാമർശം.. ഇന്ത്യയോടല്ല, ചൈനയോടാണ് സി.പി.എമ്മിന് കൂറെന്നും സുരേന്ദ്രൻ പറഞ്ഞു.