കൽപ്പറ്റ: നൈപുണ്യ ജോബ് ഫെയറിലേക്ക് അക്ഷയ സെന്റർ വഴിയും ഇപ്പോൾ ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. അവസാന തീയതി ജനുവരി 21. കേരള അക്കാഡമി ഫോർ സ്‌കിൽ എക്‌സെല്ലെൻസിന്റെ മേൽനോട്ടത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും, ജില്ലാ പ്ലാനിങ് ഓഫീസും സംയുക്തമായി നടത്തുന്ന ജോബ് ഫെയറിൽ വിവിധ മേഖലകളിലായി 2000 ൽ അധികം ഒഴിവുകളുണ്ട്. 40 ൽ അധികം കമ്പനികൾ പങ്കെടുക്കും. എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം. മുട്ടിൽ ഡബ്യൂ.എം.ഒ കോളേജിൽ 23 ന് രാവിലെ 9 മുതൽ നടക്കുന്ന ജോബ് ഫെയറിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8592022365. സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും. statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തും മേളയിൽ പങ്കാളികളാകാം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തോടെ നടപ്പാക്കുന്ന സങ്കൽപ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയർ സംഘടിപ്പിച്ചിട്ടുള്ളത്.