ttttt
ചെലവൂർ സ്‌പോർട്സ് പാർക്കിൽ ഫ്ളഡ് ലിറ്റ് പ്രവൃത്തിയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കോഴിക്കോട്: കോഴിക്കോട്‌ കോർപ്പറേഷന്റെ ചെലവൂരിലെ സ്‌പോർട്സ് പാർക്കിൽ ഫ്ളഡ് ലിറ്റ് പ്രവൃത്തിയ്ക്ക് തുടക്കമായി. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ അഡ്വ.സി.എം.ജംഷീർ അദ്ധ്യക്ഷനായിരുന്നു.

അഷറഫ് അരീക്കൽ ഉപഹാരസമർപ്പണം നടത്തി. വി.എം.മുഹമ്മദ്, ഷിനോജ് കുമാർ, എ. മൂസ ഹാജി എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ ജോർജ്‌ തോമസ് സ്വാഗതം പറഞ്ഞു.
എ.പ്രദീപ്കുമാർ എം.എൽ.എ യായിരിക്കെ ആസ്തിവികസന ഫണ്ടിൽ നിന്നു അനുവദിച്ച തുക ഉപയോഗിച്ചാണ് ചെലവൂർ സ്റ്റേഡിയത്തിൽ ഫ്ളഡ്ലിറ്റ് ഒരുക്കുന്നത്.