lockel

കടലുണ്ടി: ബി.ജെ.പി സർക്കാർ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഒന്നൊന്നായി ചവിട്ടി മെതിക്കുകയാണെന്നും ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർത്ത് സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. പി വസന്തം പറഞ്ഞു. കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കും വിവേചനത്തിനുമെതിരെ സി.പി.ഐ സംസ്ഥാന തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കടലുണ്ടിയിലെ വട്ടപ്പറമ്പിൽ നടന്ന സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരളി മുണ്ടേങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാക്കമ്മിറ്റി അംഗങ്ങളായ പിലാക്കാട്ട് ഷൺമുഖൻ, റീന മുണ്ടേങ്ങാട്ട്, അഡ്വ. കെ സി അൻസാർ, ജാഥാ ലീഡർ നരിക്കുനി ബാബുരാജ്, ദിനേശ് ബാബു അത്തോളി, പരമശിവൻ വട്ടപ്പറമ്പ്, സജിത പൂക്കാടൻ,

അനിൽ മാരാത്ത് എന്നിവർ സംസാരിച്ചു.