lockel
പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കടലുണ്ടി നവധാര നടത്തിയ വിളംബര ജാഥ ഡോ.ആര്യ മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

കടലുണ്ടി: കടലുണ്ടി നവധാരയുടെ ആഭിമുഖ്യത്തിൽ ദേശീയ പാലിയേറ്റീവ് ദിനം ആചരിച്ചു. വിളംബര ജാഥയും ബോധവത്കരണ ക്ലാസും ധനസമാഹരണവും നടന്നു. ജനറൽ സെക്രട്ടറി ഓണത്തറ വിശ്വനാഥൻ അദ്ധ്യക്ഷനായി. ഡോ.ആര്യ മുരളീധരൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ജയന്തി, നിഷ പനയമഠത്തിൽ, എൻ.കെ.ബിച്ചിക്കോയ, ടി.പി.റഫീക്ക് എന്നിവർ സംസാരിച്ചു. ഒ.മനോജ് സ്വാഗതവും യൂനുസ് കടലുണ്ടി നന്ദിയും പറഞ്ഞു. ഒളവണ്ണ സാമൂഹ്യാരോഗ്യകേന്ദ്രവും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ഉദ്ഘാടനം ചെയ്തു.