wheel-chair

ആവോലം: നാദാപുരം സി സി യു പി സ്കൂൾ ജെ ആർ സി, സ്കൗട്ട് വിദ്യാർത്ഥികൾ പാലിയേറ്റിവ് കെയർ യൂണിറ്റിന് വീൽ ചെയർ കൈമാറി. ദേശീയ പാലിയേറ്റിവ് കെയർ ദിനത്തിൽ ഒരുക്കിയ ചടങ്ങിൽ സെന്റർ ചെയർമാൻ കെ.ഹേമചന്ദ്രൻ വീൽചെയർ ഏറ്റു വാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് കെ.കെ ലീലാവതി അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് കെയർ കൺവീനർ എ.റഹിം ക്ലാസെടുത്തു. ടി.കെ രമേശൻ, കെ.പ്രദീപ്, സി.സവിത, വി.കെ അഷ്റഫ്, ഇബ്രാഹിം പടിഞ്ഞാറ്റയിൽ, കെ. നിഖിൽ കൃഷ്ണൻ, കെ.ബിമൽ, എം.വി അക്ഷയ് എന്നിവർ സംസാരിച്ചു.