ചുള്ളിയോട്: അമ്പതാമത് സംസ്ഥാന ജൂനിയർ ഖോ-ഖോ ചാമ്പ്യൻഷിപ്പിന് ചുള്ളിയോട് തുടക്കമായി. 14 ജില്ലകളിൽ നിന്നായി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ പതിനാല് വീതം ടീമുകളാണ് മൽസരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ആൺ കുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യന്മാരായ മലപ്പുറവും രണ്ടാം സ്ഥാനക്കാരായ പാലക്കാടും, പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായ തിരുവനന്തപുരവും റണ്ണർ അപ്പുമായ മലപ്പുറവുമാണ് ചാമ്പ്യൻഷിപ്പിലെ പ്രമുഖ ടീമുകൾ. കറുത്തകുതിരകളാകാൻ തൃശ്ശൂരും കോഴിക്കോടും മാറ്റുരയ്ക്കുന്നു.
ചാമ്പ്യൻഷിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. നെന്മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് താളൂർ, ഖോ-ഖോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണൻ നായർ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ മെമ്പർ കെ.റഫീഖ്, ഖോ-ഖോ അസോസിയേഷൻ സംസ്ഥാന വൈസ്പ്രസിഡന്റ് വിജയ എന്നിവർ സംസാരിച്ചു. ഖോ-ഖോ ഗെയിംസിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ച ഖോ-ഖോ ഫെഡറേഷൻ ഓഫ് ഇന്ത്യാ ജോയിന്റ് സെക്രട്ടറി ജി.വി.പിള്ളയെ വെച്ച് ആദരിച്ചു. ന ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും.