
കൊടിയത്തൂർ: പാർക്കിൻസൺസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും ചികിത്സ തുടരാൻ പ്രയാസപ്പെടുകയും ചെയ്യുന്ന പന്നിക്കോട് പരപ്പിൽ മനോഹരനെയും കുടുംബത്തെയും സഹായിക്കാൻ കമ്മിറ്റി രൂപീകരിച്ചു. ചെറുവാടിയിൽ തയ്യൽപണി ചെയ്തിരുന്ന മനോഹരന് ജോലി ചെയ്യാനാവാതെ വന്നതോടെ നിത്യവൃത്തിയും പ്രതിസന്ധിയിലാണ്. ഡോക്ടർമാർ ഓപ്പറേഷൻ നിർദേശിച്ച് സമയം നൽകിയിട്ടുണ്ടെങ്കിലും 20 ലക്ഷത്തോളം ചിലവു വരുന്ന ചികിത്സയ്ക്ക് വഴി കാണാതെ പ്രയാസപ്പെടുകയാണ് മനോഹരനും കുടുംബവും. ഈ സാഹചര്യത്തിലാണ് പരപ്പിൽ സഹായി ക്ലബ്ബിന്റെ ജനേതൃത്വത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ഒത്തുചേർന്ന് കമ്മിറ്റിക്ക് രൂപം നൽകിയത്. ആയിഷ ചേലപ്പുറത്ത് ചെയർപേഴ്സണും ബാബു പൊലുകുന്നത്ത് ജനറൽ കൺവീനറുമാണ്. റംഷാദ് ആണ് ട്രഷറർ. അജ്മൽ പന്നിക്കോട് വർക്കിംഗ് കൺവീനറാണ്. ഫെഡറൽ ബാങ്ക് മുക്കം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 10900100404986 IFC: FDRL0001090.