
പേരാമ്പ്ര: ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന് കോഴിക്കോട് ജില്ലാ ഭരണകൂടം മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം നൽകി. 2021-22 വർഷത്തിൽ ആദ്യ പകുതിയിൽ 2,22584 തൊഴിൽ ദിനവും 9.61 കോടി പദ്ധതി ചിലവും നിർവഹിച്ചാണു ഗ്രാമപഞ്ചായത്ത് പുരസ്കാരത്തിനു അർഹമായത്.
കെ മുരളീധരൻ എം.പി യിൽ നിന്നും പുരസ്കാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഏറ്റുവാങ്ങി.
പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, എൻ.ആർ.ഇ.ജി അസിസ്റ്റന്റ് എൻജിനീയർ ശ്വേത പ്രഭീഷ്, അക്കൗണ്ടന്റ് ബെലിന്റ ബൈജു എന്നിവർ പങ്കെടുത്തു.