
കുറ്റ്യാടി: കഴിഞ്ഞ ആഴ്ച കെ.പി .കുഞ്ഞമ്മത് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്ത തവിടോറ ലക്ഷം വീട് കോളനി റോഡിന്റെ ഉദ്ഘാടന ഫലകം കുത്തി പൊളിച്ച് മാറ്റിയതായി പരാതി. പ്രദേശത്ത് സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ആവശ്യപ്പെട്ടു.