സുൽത്താൻ ബത്തേരി: വിവാദത്തെ തുടർന്ന് മരം മുറി നിർത്തിവച്ച എസ്റ്റേറ്റിൽ വീണ്ടും മരം മുറി നടക്കുന്നതായി വയനാട് പ്രകൃതി സംരക്ഷണ സമിതി. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ സ്വകാര്യ എസ്റ്റേറ്റിലാണ് വീണ്ടും മരം വെട്ട് നടക്കുന്നത് .
വൻ വീട്ടിമരം ഉൾപ്പെടെ മുറിച്ചിട്ടിട്ടുണ്ട്. പ്രകൃതിസംരക്ഷണ സമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുമ്പ് മരംമുറി താൽക്കാലികമായി നിർത്തിവച്ചത്. ഒരു ഇടവേളയ്ക്കു ശേഷം ഏസ്റ്റേറ്റിൽ മരം മുറി ആരംഭിച്ചിരിക്കുകയാണ്.

കോഫി ബോർഡിന്റെ ചോലമരങ്ങൾക്കും, കേടുവന്ന് പൂർണ്ണമായും ഉണങ്ങിയ മരങ്ങൾക്കും, മനുഷ്യ ജീവന് അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾക്കും മാത്രമാണ് മുറിച്ചു മാറ്റാനുള്ള അനുമതി. ഇതിന്റെ മറവിലാണ് വീട്ടി മരങ്ങൾ ഉൾപ്പെടെ മുറിച്ചു മാറ്റുന്നതെന്ന് സമിതി പ്രസിഡന്റ് ബാദുഷ പറഞ്ഞു.