കാട്ടിക്കുളം: നെല്ല് കയറ്റി പോയ ലോറി നിയന്ത്രണം വിട്ട് ചെരിഞ്ഞു. കാട്ടിക്കുളം പനവല്ലി റൂട്ടിൽ ആലത്തൂരിൽ ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് സംഭവം. ആലത്തൂരിന്റെ സമീപ പ്രദേശങ്ങളിൽ നിന്ന് കൃഷി വകുപ്പിന്റെ മേൽനേട്ടത്തിൽ നെല്ല് കയറ്റി കാലടിയിലേക്ക് പുറപ്പെട്ടതായിരുന്നു ലോറി. പത്ത് ടൺ നെല്ലായിരുന്നു ലോറിയിലുണ്ടായിരുന്നത്. ആലത്തൂരിനടുത്ത് എത്തിയപ്പോൾ ലോറി നിയന്ത്രണം വിട്ട് പിറകോട്ട് പോവുകയും ചെരിയുകയും ചെയ്തു. ആളപായമില്ല.