മാനന്തവാടി: കമ്മന വള്ളിയൂർ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി മാടമന കൃഷ്ണൻ എമ്പ്രാന്തിരി, മേൽശാന്തി നാരായണൻ എമ്പ്രാന്തിരി എന്നിവരുടെ നേതൃത്വത്തിൽ വശേഷാൽ പൂജകൾ നടന്നു. മഹാഗണപതിഹോമം, കൊടിയേറ്റം, ഉച്ചപൂജ, നാഗത്തിനും ബ്രഹ്മരക്ഷസിനും കൊടുക്കൽ, നവകം, പഞ്ചഗവ്യ കലശം, പൂജിച്ച തോറ്റം, തായമ്പക, തിരുവാറാട്ട്, സോപാനനൃത്തം എന്നിവ നടന്നു. ഉത്സവാഘോഷ കമ്മറ്റി പ്രസിഡന്റ് എ.ബാലകൃഷ്ണൻ സെക്രട്ടറി വിജയൻ എക്സിക്യൂട്ടീവ് ഓഫീസർ ഗീരീശൻ ട്രസ്റ്റിമാരായ വിഎം.വാസുദേവൻ, എ.വി.വിജയൻ, വി.പി.സനോഷ്, വനേഷ് കമ്മന എന്നിവർ നേതൃത്വം നൽകി. കൊടിയിറക്കലോടെ ഉത്സവം സമാപിച്ചു.