കുറ്റ്യാടി: കോൺഗ്രസിന്റെ 137 -ാം ജന്മദിനത്തോടനുബന്ധിച്ചുള്ള 137 രൂപ ചലഞ്ചിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി പങ്കാളിയായി. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് തുക സ്വീകരിച്ചു. പി.പി. ആലിക്കുട്ടി, ടി. സുരേഷ് ബാബു, എസ്.ജെ. സജീവ് കുമാർ, പി.പി. ദിനേശൻ, സി.കെ. രാമചന്ദ്രൻ, എൻ.സി. കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണണൻ, കെ.കെ.ദിനേശൻ, എൻ.പി.ദിനേശൻ, പി.ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു.