കോഴിക്കോട്: ആർ.എസ്.എസിന് ഹിഡൻ അജൻഡ യഥേഷ്ടം നടപ്പാക്കാൻ കേരള പൊലീസ് ദാസ്യവേല ചെയ്യുകയാണെന്ന് കാമ്പസ് ഫ്രണ്ട് ഒഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി പി.എം മുഹമ്മദ് രിഫ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് വർഗീയ ധ്രുവീകരണത്തിലൂടെ കലാപം സൃഷ്ടിക്കാനാണ് സംഘ് പരിവാറിന്റെ ശ്രമം. ആർ.എസ്.എസിനെ വിമർശിച്ചതിന്റെ പേരിൽ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നൂറിലധികം പേർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. വർഗീയ വിദ്വേഷം പടർത്തുന്ന പ്രസംഗത്തിനു മുതിർന്ന സംഘ് പരിവാർ നേതാക്കൾക്കെതിരെ കേസെടുക്കാൻ തയ്യാറാകുന്നുമില്ല.