പയ്യോളി: കോൺഗ്രസ് 137 -ാം സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള 137 രൂപ ചലഞ്ചിന്റെ തുറയൂർ മണ്ഡലംതല ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് ഇ.കെ ബാലകൃഷ്ണ൯ നിർവഹിച്ചു. ഇ൯കാസ് ദുബായ് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹ്‌മാനിൽ നിന്ന് തുക സ്വീകരിച്ചു. വി.വി അമ്മദ്, കോടിക്കണ്ടി അസ്സയിനാർ, എം. മൊയ്തീ൯, എ.കെ കുട്ടികൃഷ്ണ൯, മുടലിൽ അർഷാദ്, കുത്തപ്പ മുസ്തഫ എന്നിവർ സംബന്ധിച്ചു.