കോഴിക്കോട്: വിവാഹത്തോടനുബന്ധിച്ചുള്ള പുത്തൻ ആചാരങ്ങൾക്കും ധൂർത്തിനുമെതിരെ ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് കാമ്പയിനിന് നാളെ സംസ്ഥാനത്ത് തുടക്കമാകും.
'അകറ്റി നിറുത്താം വിവാഹധൂർത്തിനെ, ചേർത്തുനിറുത്താം വിവാഹമൂല്യങ്ങളെ" എന്ന സന്ദേശവുമായുള്ള കാമ്പയിനിൽ പ്രഖ്യാപന സമ്മേളനം, സംവാദങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണം, കാമ്പസുകളിൽ ബോധവത്കരണ ക്ലാസുകൾ, കുട്ടികക്കും സ്ത്രീകൾക്കുമായി വിവിധ മത്സരങ്ങൾ, ടീ ടോക്കുകൾ തുടങ്ങിയവ പ്രാദേശികതലത്തിൽ മഹല്ലുകൾ കേന്ദ്രീകരിച്ച് നടക്കും. ക്യാമ്പ് 30 വരെ നീളും.