പയ്യോളി: തുറയൂരിൽ 'ടേക് എ ബ്രേക്ക്" പാതയോര വിശ്രമ കേന്ദ്രം ടി.പി രാമകൃഷ്ണൻ എം.എൽ.എ നാടിന് സമർപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കൃഷ്ണകുമാർ സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, തുറയൂർ ഗ്രാമപഞ്ചായത്ത് വികസനസമിതി ഉപാദ്ധ്യക്ഷൻ എം.പി.ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലീന പുതിയോട്ടിൽ, ബാലൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം രാമകൃഷ്ണൻ, ദിപിന, കുറ്റിയിൽ റസാഖ്, സാബിൻരാജ് തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ നന്ദി പറഞ്ഞു.