koyilandy
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ വലിയവട്ടളം ഉരുളി സമർപ്പിച്ചപ്പോൾ

കൊയിലാണ്ടി: മലബാർ ദേവസ്വത്തിന് കീഴിലുള്ള കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഭക്തജനങ്ങൾ വലിയവട്ടളം ഉരുളി ( ചരക്ക്) സമർപ്പിച്ചു. ക്ഷേത്രം തന്ത്രി നരിക്കുനി എടമന മോഹനൻ നമ്പൂതിരിയുടെ നേതൃത്യത്തിലായിരുന്നു സമർപ്പണം. മേൽശാന്തി കീഴാറ്റുപുറം പ്രദീപ് നമ്പൂതിരി, ചെയർമാൻ ടി.കെ.വാസുദേവൻ നായർ, ഭാരവാഹികളായ വി.വി.പത്മനാഭൻ നായർ, വടക്കയിൽ ദാസൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.