വടകര: സ്നേഹസുരക്ഷ പ്രോജക്ട് വടകര ഒരുമ കമ്മ്യൂണിറ്റി ഈവന്റിന്റെ ആഭിമുഖ്യത്തിലുള്ള ലൈബ്രറി തുറന്നു. കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. തയ്യൽ മെഷീനിന്റെയും കിറ്റിന്റെയും വിതരണം ഡോ.എസ്.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഡയറക്ടർ ജോജിൻ എ. ജോസഫ് അദ്ധ്യക്ഷനായിരുന്നു. ഡോ.പി.പി പ്രമോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വടകര പൊലീസ് വനിത സെൽ സി.ഐ എം.ഉഷ, സി.പി.ഒമാരായ പി.ടി.സജിത്, സരിത, വിജി, പ്രോജക്ട് ഓഫീസർമാരായ ഹൈമാവതി, പ്രിൻസ് എം.ജോർജ്, പ്രോജക്ട് മാനേജർ നിഖി ചന്ദ് എന്നിവർ സംസാരിച്ചു. അരുൺരാജ് സ്വാഗതവും മഞ്ജു ബേബി നന്ദിയും പറഞ്ഞു.