വടകര: വില്യാപ്പള്ളി ജയകേരള കലാവേദിയുടെ സജീവ പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന മലാറമ്പത്ത് കുഞ്ഞിമൂസ്സ (71) കുനിങ്ങാട്ടെ വസതിയിൽ നിര്യാതനായി. മികച്ച നാടകനടനും ഗായകനുമായിരുന്നു. ഭാര്യ: സുഹറ. മക്കൾ: കമറുദ്ദീൻ (എൻജിനിയർ, സൗദി അറേബ്യ), നിസ ഫൈസൽ (ഖത്തർ), ഡോ.ഖൈസ് (ദുബായ്), നസീബ (എൻജിനിയർ, ഇൻഫോ പാർക്ക്, കൊച്ചി). മരുമക്കൾ: ഫൈസൽ, മിലാഷ്. സഹോദരങ്ങൾ: പരേതരായ നഫീസ, പോക്കർ, അബ്ബാസ്, ഉമ്പായി ഹാജി, കുഞ്ഞമ്മദ് ഹാജി, സുലൈഖ.