മാനന്തവാടി: കണിയാരം കത്തീഡ്രൽ പള്ളിയുടെ സെമിത്തേരിയിൽ കല്ലറയ്ക്ക് കേടുവരുത്തുകയും, കല്ലറയുടെ മുകളിലെ കുരിശുകൾ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. ചെറുപുഴ വിമല നഗർ പൊന്നാറ്റിൽ ഡോണിഷ് ജോർജ്ജിനെ (33) ആണ് മാനന്തവാടി സിഐ എം.എം.അബ്ദുൾകരീം പിടികൂടിയത്. കാൽപാടുകൾ കേന്ദ്രികരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ സെമിത്തേരിയിൽ നാശനഷ്ടം വരുത്തിയത്. എസ്.ഐ ബിജു ആന്റണി, അഡിഷണൽ എസ്.ഐ നൗഷാദ്, എ.എസ്.ഐ മെർവിൻ ഡിക്രൂസ്, സി.പി.ഒ രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അതിക്രമിച്ച് കയറിയതിനും, നാശനഷ്ടങ്ങൾ വരുത്തിയതിനും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.