 
വടകര : മുക്കാളി റെയിൽവേ സ്റ്റേഷനിൽ നേരത്തെ നിർത്തികൊണ്ടിരിക്കുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ യൂസേഴ്സ് ഫോറം ഭാരവാഹിക്കൾ കെ.മുരളീധരൻ എം.പിക്ക് നിവേദനം നൽകി. അഴിയൂർ, ഒഞ്ചിയം, ഏറാമല ഗ്രാമപഞ്ചായത്തിലെ ദിവസേന സഞ്ചരിക്കുന്ന നൂറുകണക്കിന് യാത്രക്കാരാരുടെ പ്രയാസം റെയിൽവേവെ ഡിവിഷണൽ അധികൃതരെ അറിയിക്കുമെന്ന് കെ.മുരളീധരൻ പറഞ്ഞു. യൂസേഴ്സ് ഫോറം നേതാക്കളായ റീന രയരോത്ത്, പി ബാബുരാജ് , പ്രദീപ് ചോമ്പാല , എ ടി മഹേഷ് ,പി സാവിത്രി എന്നിവർ നിവേദകസംഘത്തിന് നേതൃത്വം നൽകി. ട്രെയിനുകൾക്ക് മുക്കാളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ. കെ.രമ എം. എൽ .എ റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിവേദനം നൽകിയിട്ടുണ്ട്.