photo
പനങ്ങാട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മിഷൻ ഉപപദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാർ ഒരുക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ.വി.ഖദീശക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

പൊതുവിഭാഗത്തിൽ ഉൾപ്പെടെ 1,00,88,000 രൂപയ്ക്കുള്ള വികസനപദ്ധതികളാണ് 2022-23 വർഷത്തേക്ക് അംഗീകരിച്ചത്. ഓരോ മേഖലയിലും 20 ശതമാനത്തിലേറെ അധികവിഹിതത്തിനുള്ള പദ്ധതികളും കണ്ടെത്തിയിട്ടുണ്ട്. വികസനകാര്യസ്ഥിരം സമിതി ചെയമാൻ ഷാജി കെ.പണിക്കർ വികസനപരിപ്രേക്ഷ്യം അവതരിപ്പിച്ചു. പി.പി.തോമസ്, കെ.സി.സുരേശൻ. പി.പി.സുകുമാരൻ എന്നിവർ ഗ്രൂപ്പ് ചർച്ചയ്ക്ക് നേതൃത്വം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം കമ്മറ്റി ചെയർമാൻ ഹരീഷ് ത്രിവേണി സ്വാഗതവും അസി. സെക്രട്ടറി ഗിരീഷ്‌കുമാർ നന്ദിയും പറഞ്ഞു.