news
പി.ടി.എ.പ്രസിഡന്റ് എൻ.പി സക്കീർ പണക്കിഴി ഏറ്റുവാങ്ങുന്നു.

കുറ്റ്യാടി: പണക്കുടുക്കയിൽ സ്വരുക്കൂട്ടിവെച്ച നാണയത്തുട്ടുകൾ സഹപാഠിയുടെ പിതാവിന്റെ ചികിത്സയ്ക്കു നൽകി യു.കെ.ജി വിദ്യാർഥിനി. കുറ്റ്യാടി എം.ഐ.യു.പി ടാഗോർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അയിഷ ഇൻഷയാണ് 2,068 രൂപ സഹപാഠിയുടെ പിതാവിനായി നൽകിയത്. കടിയങ്ങാട് താനിയോട്ട് മീത്തൽ സമീറിന്റെയും നാസിയയുടെയും മകളാണ് . സഹോദരനും അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുമായ ഇസ മെഹജബീൻ സ്വരുക്കൂട്ടിയ പണവും ഇതിലുണ്ട്. ടാഗോർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എൻ.പി സക്കീർ പണക്കിഴി ഏറ്റുവാങ്ങി. ജോയിന്റ് സെക്രട്ടറി കെ.കെ.കുഞ്ഞമ്മദ്, പ്രിൻസിപ്പൽ മേഴ്‌സി ജോസ്, അക്കാദമിക് ഡയറക്ടർ ജമാൽ കുറ്റ്യാടി, കെ. സാദത്ത് , വി.സി.കുഞ്ഞബ്ദുല്ല, എം.റജിന തുടങ്ങിയവർ സംസാരിച്ചു.