വടകര: ചോറോട് മണിയാറത്ത് മുക്ക് പ്രതിക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ പ്രമേഹ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. പ്രതീക്ഷ ചെയർമാൻ പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ നിരവധി പേർ പരിശോധനകൾക്കായി എത്തിയിരുന്നു. പി.കെ.നാരായണൻ, എ.പി വിജയൻ, വി.കെ രാഘവൻ എന്നിവർ സംസാരിച്ചു.കൺവീനർ എം.എം.സുനിൽകുമാർ സ്വാഗതവും സി.പി ബാബു നന്ദിയും പറഞ്ഞു. മാങ്ങോട്ട് പാറ കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ ലൈഫ് ലാബിലെ ജീവനക്കാർ പരിശോധനകൾക്ക് നേതൃത്വം നൽകി.